തിരുവനന്തപുരം: കടം നൽകിയ പണം തിരികെ ചോദിച്ചതിന് 70 കാരന് 33 കാരിയുടെ ക്വട്ടേഷൻ. തിരുമല തൃക്കണ്ണാപുരത്താണ് സംഭവം. യുവതിയടക്കം നാലുപേരെ പൊലീസ് പിടികൂടി. പാർവ്വതി, ഫസൽ, ആദിൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്.
പൂജപ്പുര പൊലീസാണ് പ്രതികളെ പിടികൂടിയത്. സോമരാജ്(70) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. മൂന്നംഗസംഘം 70 കാരന്റെ തലയടിച്ചു പൊട്ടിക്കുകയായിരുന്നു. വീട്ടിൽ കയറി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.
സോമരാജന്റെ മൂക്കിലും തലയ്ക്ക് പിന്നിലും ഗുരുതര പരിക്കേറ്റു. സോമരാജ് പാർവ്വതിക്ക് മൂന്ന് ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതിനായിരുന്നു 50,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്
