Zygo-Ad

മറന്നുപോയ ബാങ്ക് അക്കൗണ്ടുകളിൽ പണമുണ്ടോ? ആർ.ബി.ഐയുടെ സഹായത്തോടെ ഇനി അത് വീണ്ടെടുക്കാം

 


തിരുവനന്തപുരം:നിങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഉള്ള പഴയ ബാങ്ക് അക്കൗണ്ടുകളിൽ പണം നിലനിൽക്കുന്നത് നിങ്ങൾ മറന്നുപോയിരിക്കാമെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) മുന്നോട്ട് വന്നു. പത്ത് വർഷത്തിൽ കൂടുതൽ കാലമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ തുകകൾ, ആർ.ബി.ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (Depositor Education and Awareness – DEA) ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്ന് ബാങ്ക് അറിയിച്ചു.

എന്നാൽ, ഈ പണം അക്കൗണ്ട് ഉടമകൾക്കും അവകാശികൾക്കും ഇപ്പോഴും തിരിച്ചുപിടിക്കാം.

ആർ.ബി.ഐയുടെ ‘ഉദ്ഗമ്’ പോർട്ടൽ (https://udgam.rbi.org.in) വഴി നിങ്ങളുടെ പേരിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കാം.

തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ:

സമീപത്തെ ബാങ്ക് ശാഖ സന്ദർശിക്കുക

കെവൈസി രേഖകൾ (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ) സമർപ്പിക്കുക

പരിശോധനയ്ക്കു ശേഷം പണം, പലിശയുണ്ടെങ്കിൽ അതും സഹിതം കൈപ്പറ്റുക

ഒക്ടോബർ മുതൽ ഡിസംബർ 2025 വരെ, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു.

“അറിവുള്ളവരാകുക, ജാഗ്രത പാലിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ആർ.ബി.ഐ ഈ പ്രചാരണവുമായി മുന്നോട്ട് വരുന്നത്.

വളരെ പുതിയ വളരെ പഴയ