Zygo-Ad

ഹോസ്റ്റലിലെ കൂട്ടുകാരികളുടെ സ്വകാര്യ വീഡിയോ പകർത്തി, പണം കിട്ടാതായപ്പോൾ അശ്ലീലസൈറ്റിൽ പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ


 മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. നഗരത്തിലെ ആശുപത്രി ജീവനക്കാരിയായ ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന‌ദൃശ്യങ്ങൾ പകർത്തി യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

അതേസമയം, മംഗളൂരുവിലെ എക്സ്റേ ടെക്നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്‌ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ നിരീക്ഷയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നതായി പോലീസ് സൂചിപ്പിച്ചു. ഇവരുടെ ഫോൺ പരിശോധനക്കയച്ചു

വളരെ പുതിയ വളരെ പഴയ