Zygo-Ad

തീവ്ര ചുഴലിക്കാറ്റായ 'ശക്തി' അറബികടലില്‍ തുടരുന്നു, രണ്ട് സംസ്ഥാനങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നല്‍ മഴ

 


തീവ്ര ചുഴലിക്കാറ്റായ 'ശക്തി' വടക്ക് കിഴക്കൻ അറബികടലില്‍ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയില്‍ നിലവില്‍ സഞ്ചാരിക്കുന്ന 'ശക്തി' തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി ശക്തി കുറയാൻ സാധ്യത.

രണ്ട് സംസ്ഥാനങ്ങള്‍ക്ക് മുകളിലായി ന്യൂനമർദ്ദം നിലനില്‍ക്കുന്നുണ്ട്. ഉത്തർപ്രദേശിനും ബീഹാറിനു മുകളിലാണ് നിലവില്‍ ന്യൂനമർദ്ദം നിലനില്‍ക്കുന്നത്. കേരളത്തില്‍ നിലവില്‍ ന്യൂനമർദ്ദ / ചുഴലിക്കാറ്റ് ഭീഷണിയില്ല. എന്നാല്‍ ഇനി മുതല്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മലയോര മേഖലയില്‍ ഇത് കൂടുതലായി പ്രതീക്ഷിക്കാം.

ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 05/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ