തിരുവനന്തപുരം: സംസ്ഥാനത്ത് 122 ദിവസം നീണ്ടുനിന്ന കാലവർഷം 13 ശതമാനം കുറവോടെ അവസാനിച്ചു. ജൂൺ ഒന്നിന് ആരംഭിച്ച കാലവർഷത്തിൽ 2018.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1752.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 1748.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
അതേസമയം, രാജ്യത്താകെ കാലവർഷത്തിൽ എട്ട് ശതമാനം അധികമഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതലായി മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. കേരളമടക്കം തെക്കേ ഇന്ത്യയിൽ 12 ശതമാനം വരെ അധികമഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
