തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 6 മുതൽ ആരംഭിക്കും. ഒന്നുമുതൽ 9 വരെ ക്ലാ സുകളിലെ വാർഷിക പരീക്ഷകളാണ് മാർച്ച് 6 മുതൽ നടത്തുക.
ഹൈസ്കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയും നടക്കും.
ഹൈസ്കൂളിന്റെ ഭാഗമല്ലാതെ വേറിട്ട് പ്രവർത്തിക്കുന്ന എൽപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
10, 12 ക്ലാസ് പൊതു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 9-ാം ക്ലാസ് പരീക്ഷ പരമാവധി ഒഴിവാക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9-ാം ക്ലാസ് വിദ്യാർ ഥികളായതിനാലാണിത്.
