കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തി വെച്ച അന്തർ സംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തി വെച്ചാണ് യുവാവ് മരിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് പിടികൂടി.
സംഭവം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ മരിച്ച അന്തർ സംസ്ഥാനക്കാരനൊപ്പം ഇയാളും ഉണ്ടായിരുന്നു. ഇയാളാണ് യുവാവിന് ലഹരി കുത്തിവെച്ചത്. സംഭവത്തില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ലഹരി കുത്തിവെച്ചതിനെത്തുടർന്ന് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു ഇതോടെ വസിം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.