Zygo-Ad

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റി വച്ചു: പുതിയ തീയതി ഒക്ടോബറിൽ


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി വച്ചു.

പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റി വയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണയും വലിയ ഡിമാൻ്റാണ്.

32 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു.

കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖിഭവനിൽ നടക്കും. 75 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റു തീർന്നു

വളരെ പുതിയ വളരെ പഴയ