Zygo-Ad

വില കുറയും, ജിഎസ്ടിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം; 22 മുതല്‍ പ്രാബല്യത്തില്‍

 


ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം. നികുതി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്പ്രദായത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുന്നത്. നികുതിയിലെ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി, 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും.

കര്‍ഷകര്‍, കാര്‍ഷിക മേഖല, ആരോഗ്യ മേഖല എന്നിവയ്ക്ക് പരിഷ്‌കരണത്തിന്റെ വലിയ ഗുണം ലഭിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ക്കും ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് കുറച്ചിട്ടുണ്ട്.

33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ മരുന്നുകള്‍ക്കുള്ള ജിഎസ്ടി എടുത്തുമാറ്റി. 12 ശതമാനം ഉണ്ടായിരുന്ന നിരക്കാണ് പൂജ്യമാക്കി തിരുത്തിയത്. കണ്ണടകള്‍ക്ക് ഇനി 5 ശതമാനം ജിഎസ്ടി നല്‍കിയാല്‍ മതിയാകും. 28 ശതമാനമായിരുന്നു നേരത്തെ ഇത്. ട്രാക്ടറുകള്‍, കാര്‍ഷിക, പൂന്തോട്ടപരിപാലന, മണ്ണ് തയ്യാറാക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഉള്ള വനവല്‍ക്കരണ യന്ത്രങ്ങള്‍, വിളവെടുപ്പ് അല്ലെങ്കില്‍ മെതിക്കുന്ന യന്ത്രങ്ങള്‍, വൈക്കോല്‍ അല്ലെങ്കില്‍ കാലിത്തീറ്റ ബേലറുകള്‍, പുല്ല് അല്ലെങ്കില്‍ വൈക്കോല്‍ മൂവറുകള്‍, കമ്പോസ്റ്റിംഗ് മെഷീനുകള്‍ മുതലായവ പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നിരത്ത് 12 ശതമാനത്തില്‍ നിന്നും 5 ആക്കി പുതുക്കി നിശ്ചയിച്ചു. കരകൗശലവസ്തുക്കള്‍, മാര്‍ബിള്‍, ട്രാവെര്‍ട്ടൈന്‍ ബ്ലോക്കുകള്‍, ഗ്രാനൈറ്റ് ബ്ലോക്കുകള്‍, ഇന്റര്‍മീഡിയറ്റ് ലെതര്‍ ഉല്‍പ്പന്നങ്ങള്‍, സിമന്റ് എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചു. 350 സിസിക്ക് തുല്യമോ അതില്‍ കുറവോ ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകള്‍, ചെറുകാറുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും നിന്ന് 18 ശതമാനമായി ആയി കുറച്ചു. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി. വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ഇനി 18 ശതമാനം ജിഎസ്ടി നല്‍കിയാല്‍ മതിയാകും.

ഷാംപൂ, സോപ്പ് എന്നിവക്ക് 5%, ഹെയർ ഓയില്‍, ടോയ്ലറ്റ് സോപ്പ്, സൈക്കിള്‍, മറ്റ് വീട്ടു സാധനങ്ങള്‍ 5%, പനീർ, റൊട്ടി, കടല എന്നിവക്ക് ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റോട്ടികകള്‍ക്കും, ചപ്പാത്തികള്‍ക്കും ജിഎസ്ടി ഇല്ല. ചോക്ലേറ്റ്,കാപ്പി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി നിരക്ക് ഉണ്ടായിരിക്കും.

അള്‍ട്രാ ഹൈ ടെമ്ബറേച്ചർ മില്‍ക്കുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കി. ഇലക്‌ട്രിക്ക് ഉപകാരണങ്ങളായ ടി വി , ഡിഷ്‌ വാഷർ എന്നിവയ്ക്ക് 18% ജിഎസ്ടിയും കാർഷികോപകരണങ്ങള്‍ എന്നിവക്ക് 5%, സോസുകള്‍, പാസ്ത , ബട്ടർ, ഗീ എന്നിവയുടെ നികുതി നിരക്ക് 28ല്‍ നിന്നും 18 ആക്കി കുറച്ചു. സിമന്റ് 18%, 33 ജീവൻ രക്ഷാമരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. ചെറിയ കാർ (350 സി സി ക്ക് താഴെ) 18% ഉം ട്രാക്ടർസ്, കാർഷിക ഉപകരണം 12% നിന്നും 5% ആക്കി. ജൈവ കീടനാശിനികള്‍ 5 %. കരകൗശല വസ്തുക്കള്‍, മാർബിള്‍ തുടങ്ങിയവയ്ക്ക് 5% ആണ് ജിഎസ്ടി. കണ്ണാടി 5%, ഓട്ടോ പാർട്സ്, മുചക്ര വാഹനം 18%,പാൻ മസാല, പുകയില ഉല്‍പ്പന്നങ്ങള്‍, ചൂയിങ് ടൊബാക്കോ എന്നിവയക്ക് 40%, സോളാർ പാനല്‍ 5%, കോള 40% ജിഎസ്ടിയും ഉള്‍പ്പെടുത്തി.

5% നികുതി: നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകള്‍ എന്നിവ ഈ സ്ലാബില്‍ വരും.

18% നികുതി: ടി.വി, സിമന്റ്, മാർബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യില്‍ താഴെയുള്ള ചെറിയ കാറുകള്‍ക്കും മോട്ടോർ സൈക്കിളുകള്‍ക്കും നികുതി 28-ല്‍ നിന്ന് 18 ശതമാനമായി കുറയും.


40% നികുതി: ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും.

വളരെ പുതിയ വളരെ പഴയ