തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 26കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ ഒരു നഴ്സിങ് കോളേജില്‍ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു.
കോഴ്‌സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു.
സംഭത്തെ തുടർന്ന് പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കണമെന്നും, മറ്റൊരാളോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
എന്നാല്‍ പ്രതി വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു. വിവാഹം കഴിക്കാൻ ഇപ്പോള്‍ പറ്റില്ലെന്നും. നല്ലൊരു ജോലി വാങ്ങിയിട്ട് ആലോചിക്കാമെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്.
ഇതോടെയാണ് പെണ്‍കുട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. എസിപി സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വിമല്‍, വിപിന്‍, ബാലസുബ്രഹ്‌മണ്യന്‍, സൂരജ്, രാജേഷ്, ഷൈന്‍, ഷീല, ദീപു, ഉദയന്‍, സുല്‍ഫി, സാജന്‍, അരുണ്‍, ഷിനി എന്നിവരാണ് അറസ്റ്റ് ചെയ്തത്.