സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.
സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യത. സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം എത്തിച്ചേരാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 22/09/2025 രാത്രി 08.30 മുതൽ 24/09/2025 ഉച്ചയ്ക്ക് 02.30 വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 22/09/2025 വൈകിട്ട് 05.30 മുതൽ 24/09/2025 രാവിലെ 11.30 വരെയും 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.