Zygo-Ad

ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; വീട്ടമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

 


തിരുവനന്തപുരം: ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വീട്ടമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.

നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടക വീട്ടില്‍ വച്ചാണ് ഷിർഷാദ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. സീതയുടെ ആണ്‍ സുഹൃത്താണ് ഷിർഷാദ്.

സീതയുടെ അറിവോടു കൂടിയാണ് കുട്ടിയെ ഷിർഷാദ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സീതയുടെ വീട് അയല്‍പക്കത്തായതിനാല്‍ കുട്ടി സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. 

അത് മനസിലാക്കിയ ശേഷമാണ് ഷിർഷാദ്, സീതയുടെ അറിവോടെ കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം മനസിലാക്കിയ രക്ഷകർത്താക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

വളരെ പുതിയ വളരെ പഴയ