Zygo-Ad

കാസര്‍ഗോഡ് ഉപ്പളയില്‍ സ്കൂള്‍ കായിക മത്സരത്തിനിടെ നാലാം ക്ലാസ്‌ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു


കാസർഗോഡ്: കാസർഗോഡ് ഉപ്പളയില്‍ സ്കൂള്‍ കായിക മത്സരത്തിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. മംഗല്‍പാടി ജിബിഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ സ്‌കൂളിലെ കായിക മല്‍സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

മൃതദേഹം മംഗല്‍പാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.

വളരെ പുതിയ വളരെ പഴയ