Zygo-Ad

പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണം തെറ്റിയ കാറിടിച്ച് കയറി ; 3 വാഹനം തകർത്തു, സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്


 പാമ്പൻ മാധവൻ റോഡിലെ തളാപ്പ് എൻകെബിടി പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ബെൻസ് കാർ നിയന്ത്രണംതെറ്റി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.

പള്ളിക്കുന്ന് സ്വദേശിനി റെജിന (31) യെയാണ് കാർ ഇടിച്ച് തെറുപ്പിച്ചത്. ക സാരമായി പരിക്കേറ്റ റെജിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണൻ ഓടിച്ച കാറിന്റെ നിയന്ത്രണംതെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് മൈതാനം ഭാഗത്തുനിന്നുവന്ന കാർ വേഗത കുറച്ച് പന്പിലേക്ക് പ്രവേശിച്ചശേഷം വേഗത പെട്ടെന്ന് കൂടുകയായിരുന്നു. ശാന്തിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിർവശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്.

പെട്രോൾ പമ്പിലെ ലെ ഇന്ധനം നിറക്കുന്ന നോസിൽ കാർ തട്ടി ഇളകിവീണു. കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഗണേശൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ശാന്തിയുടെ സ്കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാതത്തിൽ കേടുപാടുകളുണ്ട്. അപകടംകണ്ട് പേടിച്ച് മാറിയ പ്രെട്രോൾ പന്‌പിലെ ജീവനക്കാരൻ അഞ്ചാംപീടികയിലെ കെ അശോകന് കൈയ്യിലും പരിക്കേറ്റു. കണ്ണൂർ ടൗൺ പൊലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്ഥലത്തുനിന്ന്  നീക്കി

വളരെ പുതിയ വളരെ പഴയ