Zygo-Ad

കൊച്ചിയില്‍ കരുതല്‍ തടങ്കലിലായിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു; സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച്‌ മുങ്ങി


കാക്കനാട് (കൊച്ചി): പോലീസ് കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു.

കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് വെള്ളിയാഴ്ച രാത്രി കടന്നു കളഞ്ഞത്. ഇവിടത്തെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ച ഇവരെ പോലീസ് പിടികൂടി കാക്കനാട് കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ 'സഖി' കരുതല്‍ കേന്ദ്രത്തില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. രാത്രിയും പോലീസ് തിരച്ചില്‍ തുടരുകയാണ്.

മാര്‍ച്ച്‌ 20-ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യജരേഖ ചമച്ച്‌ പോണേക്കരയിലെ ഹോട്ടലില്‍ താമസിക്കവേ ചേരാനല്ലൂര്‍ പോലീസ് പിടികൂടിയാണു കേസെടുത്തത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സഖി കേന്ദ്രത്തില്‍ പാര്‍പ്പിച്ചത്.

വളരെ പുതിയ വളരെ പഴയ