Zygo-Ad

ഉത്രാടം വരെ ഓണക്കിറ്റുകള്‍ വാങ്ങാം: ഞായറാഴ്ചയും റേഷന്‍ കട തുറന്നു പ്രവര്‍ത്തിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും.

 ഓണക്കിറ്റ് വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9:30-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചാണ് നടന്നത്. 

ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചവരെ 82 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി.

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ച പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച്‌ തിങ്കള്‍ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ചൊവ്വ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. 

മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലു വരെ വാങ്ങാം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കു മുള്ള ഓണക്കിറ്റ് ജീവനക്കാര്‍ എത്തിച്ചു നല്‍കും. ഓണക്കിറ്റുകൾ റേഷൻ കടകളിൽ നിന്ന് ഇന്ന് മുതൽ വാങ്ങാം. 

കേരള സർക്കാർ എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആണ് ഇക്കാര്യം അറിയിച്ചത് 1. 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

വളരെ പുതിയ വളരെ പഴയ