Zygo-Ad

മലപ്പുറത്ത് ഒമ്പതു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം;കൊല്ലുമെന്ന് ഭീഷണി, പ്രതി ഒളിവില്‍


മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പതു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തില്‍ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മമ്മദിന്‍റെ പെട്ടിക്കടയില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. 

സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരില്‍ ചിലര്‍ അടിച്ചു തകര്‍ത്തു. പെട്ടിക്കടയില്‍ വെച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പോലീസിൽ മൊഴി നല്‍കിയത്.

വളരെ പുതിയ വളരെ പഴയ