Zygo-Ad

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു



മലപ്പുറം :മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് പൂർണ്ണമായും കത്തിയമർന്നത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

വലിയ ശബ്ദം കേട്ട നാട്ടുകാരും അയൽവാസികളും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു.

വളരെ പുതിയ വളരെ പഴയ