Zygo-Ad

മോഷണ ശ്രമത്തിനിടയിൽ പള്ളി ഭണ്ഡാരത്തിൽ ഫോൺ വീണു, മോഷ്ടാവ് പോലീസ് പിടിയിൽ

 


കൊച്ചി: ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും മുരളി പണം കവര്‍ന്നത്. ഇതിനിടെ മുരളിയുടെ ഫോണ്‍ ഭണ്ഡാരത്തില്‍ വീണു. ഇതോടെ ഫോണ്‍ പുറത്തെടുക്കാന്‍ മുരളി ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചു. തൂമ്പ കൊണ്ട് കുത്തിയായിരുന്നു ശ്രമം. ശബ്ദം കേട്ട സമീപവാസികള്‍ ഉണരുകയും മുരളിയെ പിടികൂടുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ