Zygo-Ad

17 കാരി പ്രസവിച്ചു ബന്ധുവായ 39 കാരനെതിരെ പോക്സോ കേസ്


img_5692-1.jpg

കാസറഗോഡ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു കുട്ടിയെ അനാഥാലയത്തിന് കൈമാറാനും ശ്രമം പരാതിയിൽ ബന്ധുവായ 39കാരനെതിരെ പോക്സോ കേസ്.ബ ദിയടുക്ക
സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നപ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പ്രസവിച്ചത്.ഇക്കഴിഞ്ഞ ജൂലായ് മാസമാണ് സംഭവം.ഭാര്യയും മൂന്ന് മക്കളുമുള്ള ബന്ധുവായപ്രതിയും കൂട്ടാളികളും പെൺകുട്ടിയുമായി കാസറഗോട്ടെ ആശുപത്രിയിലെത്തുകയും സ്കാനിംഗ് ചെയ്യാൻ ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ മുങ്ങുകയായിരുന്നു. പെൺകുട്ടിയുമായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തുകയും പ്രായം തെറ്റിദ്ധരിപ്പിച്ച് അവിടെ പ്രസവിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ തലശേരിയിലെ അനാഥായത്തിൽ ഏല്പിക്കാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ തലശേരി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം ബദിയടുക്ക പോലീസിൽ അറിയിച്ചതോടെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

വളരെ പുതിയ വളരെ പഴയ