Zygo-Ad

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

 


തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സംഭവം അന്വേഷിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എസ്‌ഐയുമായി സംസാരിച്ചു. വിഷയത്തില്‍ അമ്മ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ഉപദ്രവിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും യാതൊരു വിധത്തിലും അത് എംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാന്‍ നിര്‍ദേശിച്ച അദ്ദേഹം, അധ്യാപകര്‍ കുട്ടികളുടെ സംരക്ഷകരായിര്‌ക്കേണ്ടവരാണെന്നും കൂട്ടിചേര്‍ത്തു. ഇന്നലെയാണ് അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നത്. കുണ്ടംകുഴി  സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍  കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇഅസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്.

വളരെ പുതിയ വളരെ പഴയ