തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഇനി കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്നു.
ഈ വർഷത്തെ ഓണപ്പരീക്ഷ മുതൽ അഞ്ചാം, ആറാം, ഏഴാം, എട്ടാം, ഒൻപതാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും കുറഞ്ഞത് 30% മാർക്ക് നിർബന്ധമാക്കും.
ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷയിലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എല്ലാ എഴുത്തു പരീക്ഷകളിലും 30% മാർക്ക് നേടണം. പരീക്ഷ കഴിഞ്ഞ് 7 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കും.
മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക പഠന പിന്തുണ പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കും.