Zygo-Ad

രാഹുൽ മാങ്കൂട്ടം വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനം

 


രാഹുൽ മാങ്കൂട്ടത്തെച്ചൊല്ലിയ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കൂടുതൽ പരാതികൾ ഉയർന്നാൽ മാത്രമേ രാഷ്ട്രീയമായി പ്രതികരിക്കുകയുള്ളു. രാജിക്കായി സമരം തുടരുമെങ്കിലും സിപിഐഎം ശക്തമായ സമ്മർദ്ദം ചെലുത്തില്ലെന്ന് വിലയിരുത്തപ്പെടുന്നു.

എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജി കോൺഗ്രസിന്റെ ഇപ്പോഴത്തെ അജണ്ടയിൽ ഇല്ല. പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനോടെ വിവാദം അടങ്ങുമെന്നാണ് കണക്ക്. സി.പി.ഐ.എം, ബി.ജെ.പി സമരങ്ങളും ദീർഘകാലം തുടരുമെന്നില്ലെന്നാണ് നേത്യത്വത്തിന്റെ പ്രതീക്ഷ. അതുമായി ബന്ധപ്പെട്ട പ്രസ്താവനകളിലും പാർട്ടി മിതത്വം പാലിക്കും. പുതിയ പരാതികൾ വരുമ്പോൾ മാത്രം നേതൃത്വം പരിശോധിക്കും. പാർട്ടിതല അന്വേഷണം ഉണ്ടാകില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനിടെ, സസ്പെൻഷൻ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിനാണ് സ്വന്തം നിലപാട് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. വോട്ടർ പട്ടിക വിവാദത്തിലും, സംസ്ഥാന സർക്കാരിനെതിരായ സമരങ്ങളിലും പാർട്ടി തുടരുമെന്ന് തീരുമാനമായി. യൂത്ത് കോൺഗ്രസ് നേരത്തെ നിശ്ചയിച്ച തൃശ്ശൂർ ലോങ്ങ് മാർച്ച് ഉടൻ നടത്തും. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച ചർച്ചകളും, സംസ്ഥാന യുവജന കോൺഗ്രസ് പ്രസിഡന്റിന്റെ വിഷയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മുന്നോട്ടുപോകും.

സസ്പെൻഷൻ പ്രഖ്യാപിച്ചതിന് ശേഷം രാഹുൽ മാങ്കൂട്ടം പ്രതികരിച്ചിട്ടില്ല. അദ്ദേഹം എങ്ങനെ പ്രതിരോധം ഉയർത്തും എന്നതാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം.



വളരെ പുതിയ വളരെ പഴയ