തിരുവനന്തപുരം: ആരോപണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടിയെടുത്ത് കോണ്‍ഗ്രസ്.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സമില്ല.
രാഹുലിനെതിരെ കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ല. രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ സ്പീക്കറെ അറിയിക്കും.
രാഹുൽ ഗാന്ധിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാൻ സാധ്യതയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.
രാജി സംബന്ധിച്ച കാര്യത്തിൽ രാഹുലിൻ്റെ പ്രതികരണം കേട്ട ശേഷം തീരുമാനമെടുക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം. അതേ സമയം, രാഹുലിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടിയുള്ളത്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സ്വതന്ത്ര എംഎല്‍എയായി മാറും. നിയമസഭാ സമ്മേളനത്തില്‍ യുഡിഎഫ് ബ്ലോക്കില്‍ നിന്നും ഒഴിവാക്കണമെന്ന് സ്പീക്കറോട് നേതാക്കള്‍ ആവശ്യപ്പെടും. പാർട്ടിയില്‍ സസ്പെൻഡ് ചെയ്തെങ്കിലും രാഹുലിന് എംഎല്‍എയായി തുടരാം.
സെപ്റ്റം 15ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഇരിക്കുക പ്രത്യേക ബ്ലോക്കിലായിരിക്കും. എന്നാല്‍ രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നതും അറിയേണ്ടതുണ്ട്.
യുവ നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നു വന്നത്.
രാഹുലിന്റെ ചാറ്റ് സ്ക്രീൻ ഷോട്ടുകളും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രാഹുലിന്റെ രാജിക്കായി സമ്മർദം ഉയർന്നിരുന്നു.