Zygo-Ad

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗബാധ സ്ഥിരീകരിച്ചു, ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

 


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിനും മൂന്ന് മാസം പ്രായമായ കുഞ്ഞിനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

ഓമശ്ശേരി സ്വദേശിയായ കുഞ്ഞും അന്നശ്ശേരി സ്വദേശിയായ യുവാവും മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇരുവരുടെയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ജലസാംപിളുകള്‍ ശേഖരിച്ചു.

ഇതിനിടെ, താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ചതോടെ പ്രദേശത്ത് ആശങ്ക വര്‍ധിച്ചു. ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കി. പ്രത്യേകിച്ച് കുട്ടി നീന്തല്‍ പരിശീലിച്ചിരുന്ന കുളത്തില്‍ ആരും ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ