തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ യുവ രാഷ്ട്രീയ നേതാവിൽ നിന്ന് തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും മോശമായ സമീപനങ്ങളും ഉണ്ടായതായി യുവ നടി റിനി ആൻ ജോർജ് തുറന്നുപറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നടി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
റിനിയുടെ വെളിപ്പെടുത്തലുപ്രകാരം, രാഷ്ട്രീയ രംഗത്ത് മുഖചായമുള്ള ഒരാളാണ് തന്നെ ഇത്തരത്തിൽ അപമാനകരമായ സന്ദേശങ്ങൾ അയച്ചതെന്ന് ആരോപണം. വ്യക്തിപരമായ മാന്യതക്കും സ്ത്രീയുടെ ആത്മാഭിമാനത്തിനും മേൽ പതിക്കുന്ന തരത്തിലായിരുന്നു സന്ദേശങ്ങളെന്നും അവൾ വ്യക്തമാക്കി.
ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി.
കഴിവുള്ളവള്ളവർക്കും മറ്റുള്ളവരുമായി സഹകരിച്ചേ മന്നോട്ടുപോകാൻ കഴിയൂ എന്നതാണ് അവസ്‌ഥ. ഇത് കഴിവിനെ കൊല്ലുന്നതിന് തുല്യമാണ്. കലാപ്രകടനത്തിന് അവസരം ലഭിക്കാതിരിക്കുന്നു എന്നതാണ് ഏറ്റവുംവലിയ ദുഖം . അവസരങ്ങൾക്കായി ശരീരം കൊടുക്കേണ്ടി വരും എന്ന ആശങ്കയുണ്ടാക്കുന്ന ദുഖം എത്രവലുതാണെന്ന് ആലോചിച്ചു നോക്കൂ എന്നും അഭിമുഖത്തിൽ പറഞ്ഞു.
ഇത്തരം സഹചര്യത്തിൽ സിനിമ നഷ്‌ടമായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ നേതാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്.
ഈ രീതിയിലാണെങ്കിൽ മതി എന്ന അർഥത്തിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട് സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന്. ചിലർ അങ്ങിനെ അപ്രോച്ച് ചെയ്യുന്നുമുണ്ട്. രാഷ്ട്രീയത്തിലും ഇതേ പ്രശ്നമുണ്ട്. ഒരു യുവ നേതാവിന്റെ അടുത്ത് നിന്ന് മോശം സമീപനമുണ്ടായി. അശ്ലീല സന്ദേശങ്ങളയക്കുക. മോശമായ രീതിയിൽ അപ്രോച്ച് ചെയ്യുക. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഈ വിഷയത്തിൽ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകൾക്കു വേണ്ടി നിൽക്കുന്ന പല മാന്യൻമാക്കും 'ഹൂ കെയേഴ്‌സ്' എന്ന ആറ്റിറ്റ്യൂഡാണ്. പറഞ്ഞതിന് ശേഷവും ഇവർക്ക് വലിയ സ്ഥാനങ്ങൾ നൽകുന്നു. ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നിൽക്കുന്ന വിഷയമാണ്. എന്നിട്ടും മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയാണ്' എന്നും റിനി ആൻ ജോർജ് പറഞ്ഞു