ആലപ്പുഴ: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 31 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സില്‍ രേഖകളില്ലാതെ 31 ലക്ഷം രൂപയുമായി യാത്ര ചെയ്ത യുവാവിനെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
ആലപ്പുഴ മുല്ലക്കല്‍ സ്ട്രീറ്റില്‍ പരാശക്തി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സങ്ക്ലി ജില്ലയില്‍ അംബിഗോവോവണില്‍ രവീന്ദ്ര തുളസി റാം മനോ (38) ആണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
ആലപ്പുഴ സൗത്ത് പ്രിൻസിപ്പല്‍ എസ് ഐ ജി.എസ് ഉണ്ണികൃഷ്ണൻ നായരും സംഘവും ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.