Zygo-Ad

വിപഞ്ചികയുടെ മരണം;തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ റീ പോസ്റ്റുമോർട്ടം നടപടികള്‍ ആരംഭിച്ചു.


കൊല്ലം: കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെ മരണത്തിലെ റീ പോസ്റ്റുമോർട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്കാരം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

 വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് കൂടാതെ മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം ഷാർജയില്‍ നിന്നും നാട്ടിലെത്തിയിരുന്നു.

നാട്ടില്‍ രജിസ്റ്റർ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടർ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഭർത്താവ് നിതീഷിന്‍റെയും കുടുംബത്തിന്‍റെയും പീഡനം മൂലമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടു പോയത്. അതേ സമയം മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്കരിച്ചിരുന്നു. ജൂലൈ ഒൻപതിനായിരുന്നു വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ