Zygo-Ad

കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ.

കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ഷിവാസ് സില്‍ക്സ് ഉടമ ആനന്ദാക്ഷന്‍ അറിയിച്ചു. ഇതിന് പുറമെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. എട്ട് വര്‍ഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

വളരെ പുതിയ വളരെ പഴയ