Zygo-Ad

വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

 




തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്തനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി അനൂപാണ് നഗരൂർ പൊലിസിന്റെ പിടിയിലായത്.

പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല' എന്നായിരുന്നു ഇയാൾ പോസ്റ്റിട്ടത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി. ആറ്റിങ്ങൾ  പിന്നാലെയാണ് നടപടി. ആറ്റിങ്ങൾ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അനൂപ്.


അതേസമയം വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു. പതിനായിരങ്ങളാണ് ഇവിടേയും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുൾപ്പടെയുള്ള നേതാക്കളും ഇവിടെ വി.എസിന് അന്തിമോപചാരം അർപ്പിച്ചു.

മഴയെ വകവയ്ക്കാതെ ആയിരങ്ങൾ അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ തടിച്ചുകൂടിയിരുന്നു. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഇവിടേക്കുള്ള വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും രാവിലെ തന്നെ ദർബാർ ഹാളിലെത്തി. ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്കാണ് കൊണ്ടുപോകുക. നാളെ രാവിലെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിക്കും.

വളരെ പുതിയ വളരെ പഴയ