മാനന്തവാടി: ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്.
പാമ്പ് കടിയേറ്റത് മനസ്സിലാകാതെ ഛർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായി. ഇന്ന് പുലർച്ചെയായിരുന്നു മരണം. പിതാവ്: വിനോദ് ( മസ്ക്കറ്റ് ) മാതാവ് :വിനീത, സഹോദരി :കൃഷ്ണപ്രിയ '