Zygo-Ad

മരണം: ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നല്‍കിയില്ല; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി


ആലപ്പുഴ: ആലപ്പുഴയില്‍ ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.

ആലപ്പുഴയിലെ തലവടിയിലാണ് അനിഷ്ട സംഭവം നടന്നത്. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്.

രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

തുടർന്ന് പിണങ്ങി മുറിക്കകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടർന്ന് ന‌ടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ