Zygo-Ad

പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ

 


ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്‌ ഇന്ന്‌ പ്രസിദ്ധീകരിക്കും. വൈകിട്ട് https:// hscap.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്മെന്റ് പരിശോധിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം  ജൂലൈ 4 മുതൽ 8 വരെ നടക്കും. 

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ  ജൂലൈ 9 മുതൽ 11 വരെ നൽകാം. ഇതിനു ശേഷം രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട്  ജൂലൈ 16ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം വരുന്ന ഒഴിവുകളിലേക്ക് ട്രാന്‍സ്‌ഫർ അലോട്മെന്റ് നടത്തും. ഇതിനുള്ള അപേക്ഷാ സമർപ്പണം  ജൂലൈ 19 മുതൽ 21 വരെ നടക്കും.

ട്രാൻസ്ഫർ അലോട്ട്‌മെന്റിനു ശേഷം വരുന്ന ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. ഇതോടെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകും.

വളരെ പുതിയ വളരെ പഴയ