Zygo-Ad

കാഞ്ഞങ്ങാട് പത്താം ക്ലാസുകാരിയുടെ പ്രസവം: ഉത്തരവാദിയെ തിരിച്ചറിഞ്ഞിട്ടില്ല: പോലീസ് അന്വേഷണം ആരംഭിച്ചു


കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 സംഭവം പുറംലോകമറിഞ്ഞതോടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഭിച്ച വിവരമനുസരിച്ച് ആരാണ് ഉത്തരവാദിയെന്ന് തനിക്ക്‌ അറിയില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്.

പൊലീസ് പതിനഞ്ചുകാരിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ബന്ധുവാണോ ഉത്തരവാദിയെന്ന് സംശയിക്കുന്നുണ്ട്.

 ഡി എൻ എ പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാവൂ. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച്‌ കൗണ്‍സലിംഗിന് വിധേയമാക്കും.

വളരെ പുതിയ വളരെ പഴയ