Zygo-Ad

മകളുടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊല്ലാൻ ഫ്രാൻസിസിനെ സഹായിച്ച ഭാര്യ ജെസിമോളും അറസ്റ്റില്‍


ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കഴുത്തില്‍ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍.

ഫ്രാൻസിസ് കഴുത്ത് ഞെരിക്കുമ്പോൾ ഏഞ്ചല്‍ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ അമ്മ പിടിച്ചു വച്ചു. കഴുത്തില്‍ തോർത്ത്‌ ഇട്ട് മുറുക്കിയപ്പോള്‍ അമ്മ ഏഞ്ചലിന്റെ കൈകള്‍ പിടിച്ചു വച്ചുവെന്നാണ് കണ്ടെത്തല്‍. 

കൊല്ലപ്പെട്ട ഏഞ്ചല്‍ ജാസ്മിന്റെ അമ്മ ജെസിമോളെ കേസില്‍ പൊലീസ് പ്രതി ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തി.

യുവതിയുടെ അമ്മാവൻ അലോഷ്യസിനെയും കേസില്‍ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചു വച്ചുവെന്നതാണ് കുറ്റം. അലോഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നല്‍കിയത്. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 വഴക്കിനിടെ ഫ്രാൻസിസ് മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

മകള്‍ ഭർത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ