സർക്കാർ ജീവനക്കാർക്കു ള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സംബന്ധിച്ചുള്ള ഏതു പരാതിയും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനു പരിഗണിക്കാമെന്ന് ഫോറം ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാന കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ് പ്രകാരം നിലവിൽ മെഡിസെപ് പരാതികൾ കേൾക്കാൻ സ്റ്റാറ്റ്യൂട്ടറി സ്ഥാപനം നിലവിലില്ലെന്നും അതിനാൽ, ഇത്തരം ഏതു പരാതിയും സ്വീകരിക്കാൻ കൺസ്യൂമർ ഫോറത്തിനു അവകാശമുണ്ട്.
നിയമപ്രകാരമുള്ള പരാതി പരിഹാര സമിതി ഇതുവരെ സർക്കാർ രൂപീകരിച്ചിട്ടില്ല. നോഡൽ ഓഫീസർക്ക് പരാതി നൽകാൻ മാത്രമാണിപ്പോൾ കഴിയൂക.
അതിനാൽ, മെഡിസെപ് പരാതികൾ സ്വീകരിക്കാൻ നിലവിൽ സംസ്‌ഥാന കൺസ്യൂമർ ഫോറത്തിനു തടസമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പരാതി പരിഹാരത്തിനായി നിയമത്തിൽ പ്രത്യേകമായി സ്ഥാപനം രൂപീകരിച്ചിട്ടില്ലെങ്കിൽ, ഉപഭോക്തൃ ഫോറത്തിനു പരാതി സ്വീകരിക്കാൻ നിയമ തടസമില്ല. മെഡിസെപ് പരാതികൾ ഇൻഷുറൻസ് ഓംബുഡ്‌സ്‌മാനു നൽകാനും കഴിയില്ല. ഇതിനായി ത്രിതല പരാതി പരിഹാര സംവിധാനം നിലവിലുണ്ട്.
ഓരോ ജില്ലയിലും ജില്ലാതല പരാതി പരിഹാര സമിതികളുണ്ട്. ജില്ലാ കലക്ടറോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ആണ് കൺവീനർ. ജില്ലാ മെഡിക്കൽ ഓഫീസർ, ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധി, കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ എന്നിവർ അംഗങ്ങളാണ്. ഇവിടെ ലഭിക്കുന്ന പരാതികൾ മുപ്പതു ദിവസത്തിനകം തീർപ്പാക്കണം.
എന്നാൽ, സർക്കാർ ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ജില്ലാതല പരാതി പരിഹാര സമിതിയുടെ തീരുമാനം വന്നു മുപ്പതു ദിവസത്തിനകം ഇൻഷുറൻസ് കമ്പനി അതു നടപ്പാക്കിയിരിക്കണം.
ഉത്തരവ് നടപ്പാക്കാതിരു ന്നാൽ ആദ്യ മാസം 25,000 രൂപയും അതിനു ശേഷമുള്ള ഓരോ മാസവും 50,000 രൂപ വീതവും തീരുമാനം നടപ്പാക്കുന്നതു വരെ പിഴയായി നൽകണം.