Zygo-Ad

കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും: കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരണപ്പെട്ടു.


മലപ്പുറം: കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു.

അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ റജുല്‍ ഇസ്‍ലാം ആണ് മരിച്ചത്. കോട്ടക്കല്‍ ജി.എം യു.പി സ്കൂള്‍ എല്‍.കെ.ജി വിദ്യാർഥിയാണ്. ആട്ടീരിയില്‍ വാടകക്ക് കഴിയുകയായിരുന്നു കുടുംബം.

ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകൻ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടർന്ന് സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. അല്‍പ നേരത്തിനകം ഉറങ്ങുകയും ചെയ്തു. 

പിന്നീട് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ വിവരം.

ആശുപത്രിയില്‍ എത്തും മുമ്പേ കുട്ടി മരിച്ചിരുന്നു. കുട്ടിയോടുള്ള ആദര സൂചകമായി ഇന്ന് സ്കൂളിന് അവധി നല്‍കി. 

എസ്.ഐ സൈഫുല്ല ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി.

വളരെ പുതിയ വളരെ പഴയ