തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്ര കൺസഷൻ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. രാവിലെ എണീറ്റ് കൺസഷൻ വർധിപ്പിക്കാനാവില്ലെന്നും ഇതിനുള്ള ആവശ്യം ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
"സർക്കാർ ജനപക്ഷത്താണ് നിലകൊള്ളുന്നത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അവഗണിച്ചല്ല സർക്കാർ നീങ്ങുക," മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കഴിയില്ലെന്നും ഇത് സർക്കാരിന്റെ ഉറച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.