Zygo-Ad

ഇരട്ട ന്യൂനമർദ്ദ പാത്തി: കണ്ണൂരിൽ യെലോ അലർട്ട്

 


കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത. 

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തിയും തെക്ക് പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദവും തുടരുന്നതിൻ്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.

ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

വളരെ പുതിയ വളരെ പഴയ