Zygo-Ad

സ്കൂള്‍ വിട്ട് വന്ന് ശുചിമുറിയില്‍ കയറി വാതിലടച്ചു:വാതില്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ 5-ാം ക്ലാസുകാരൻ തൂങ്ങി മരിച്ച നിലയില്‍


ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. 

സ്കൂള്‍ വിട്ട് വന്ന ശേഷം ശുചിമുറിയില്‍ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

വളരെ പുതിയ വളരെ പഴയ