തലശ്ശേരിയിൽ മഹാനായ ഹെർമ്മൻ ഗുണ്ടർട്ടിന്റെ പേരിൽ ഹെർമ്മൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വസഡ് സ്റ്റഡീസ് ആരംഭിക്കാൻ ഉത്തരവായി.
തലശ്ശേരയിൽ നമ്മുടെ ഭാഷയെ അതിന്റെ അസ്ഥിത്വത്തെ ചേരുംപടി ചേർത്ത്, ഭാഷാ ശ്രേണിയിൽ അതിനു മികച്ചൊരു നിറം നൽകിയ ഡോ : ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഓർമ്മകളാൽ സമ്പന്നമായ തലശ്ശേരിയുടെ മണ്ണിൽ അദ്ദേഹത്തിന്ടെ ഓർമ്മയ്ക്കായി ഒരുങ്ങുന്ന ഏറ്റവും വലിയ സ്മാരകമായി ഈ കോളേജ് മാറും.
തലശ്ശേരിയുടെ പൈതൃകതനിമക്ക് പുത്തൻ നിറച്ചാർത്ത് നൽകികൊണ്ട് അറിവിന്റെ നൂതന ലോകങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിച്ചുകൊണ്ട് പുതിയ തലശ്ശേരി മാതൃക തീർക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും