Zygo-Ad

സ്വരാജോ ഷൗക്കത്തോ? നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വിജയിയെ പ്രവചിച്ച്‌ പ്രവചന വിദഗ്ധന്‍ റാഷിദ് സി.പി


നിലമ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 73 ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവെ പ്രവചന വിദഗ്ധനായ റാഷിദ് സി.പി തന്റെ നിരീക്ഷണവുമായെത്തി.

നേരത്തെ പല തെരഞ്ഞെടുപ്പുകളിലും കൃത്യമായി പ്രവചിച്ച ചരിത്രമുള്ള റാഷിദ് നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

റാഷിദ് സി.പിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ

യു ഡി എഫ് 46.5% - 49 %

എല്‍ ഡി എഫ് 40.5% - 43 %

പി വി അന്‍വര്‍ 4.5 % - 7 %

ബി ജെ പി 4 % - 6.5 % വോട്ടുകൾ പ്രവചിക്കുന്നു.

യു ഡി എഫ് സ്ഥാനാര്‍ഥി, ആര്യാടന്‍ ഷൗക്കത്ത് 12100 മുതല്‍ 16000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.

നിലമ്പൂരിന്റെ സമീപ കാല ചരിത്രത്തില്‍ ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റ കെട്ടായി പോള്‍ ചെയ്യപ്പെട്ടു. ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും. 

അത്തരം സാഹചര്യങ്ങളില്‍ വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ലെന്നും റാഷിദിൻ്റെ പോസ്റ്റിലുണ്ട്.

വളരെ പുതിയ വളരെ പഴയ