Zygo-Ad

പ്ലസ് വൺ പ്രവേശനം; ലാസ്റ്റ് അലോട്ട്‌മെന്‍റ് ഇന്ന്

 


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. തുടർന്ന് നാളെയാണ് പ്രവേശന നടപടികൾ ആരംഭിക്കുക.

മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. എന്നാൽ മൂന്നാം അലോട്ട്മെന്‍റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.

ഒന്നും രണ്ടും അലോട്ട്മെന്റ് പ്രകാരം താൽക്കാലിക പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റ് വരുന്നതോടെ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കും.

രണ്ടാം അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ ആകെ 2,42,688 കുട്ടികളാണ് പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റുകൾ ആണ് ശേഷിക്കുന്നത്.

ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അവസാന അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. ബുധനാഴ്ചയാണ് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നത്

വളരെ പുതിയ വളരെ പഴയ