Zygo-Ad

പൊളളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

 


തമിഴ്‌നാട്ടിലെ പൊളളാച്ചിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂരിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അഷ്‌വിക. അണ്ണമലയാർ നഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. പെൺകുട്ടിയോട് പ്രതി നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ