Zygo-Ad

സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച്‌ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; അതിഥി തൊഴിലാളിയായ യുവാവിന്റെ കുടല്‍ പൊട്ടി ഗുരുതര പരുക്ക്


കോട്ടയം: സുഹൃത്തുക്കള്‍ കംപ്രസർ ഉപയോഗിച്ച്‌ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ അതിഥിത്തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷ സ്വദേശിയായ സന്തോഷ് നായിക്കിനാണു (27) പരുക്കേറ്റത്. കുടല്‍ പൊട്ടിയ നിലയില്‍ സന്തോഷ് നായിക്കിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലൈവുഡ് കമ്പനിയില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് പരുക്കേല്‍പ്പിച്ചത്.

ബുധനാഴ്ച കുറുപ്പംപടി ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പ്ലൈവുഡ് മുറിക്കുമ്പോഴും മറ്റും ഇതിന്റെ പൊടി ശരീരത്തില്‍ ആകാറുണ്ട്. ഈ പൊടി പണി കഴിഞ്ഞ് പോകുമ്പോള്‍ കംപ്രസർ ഉപയോഗിച്ച്‌ കളയുന്നത് ഇത്തരം ജോലിക്കാർക്കിടയില്‍ പതിവാണ്. 

ഇത് ചെയ്യുന്നതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്റ (47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു വേണ്ടിയാണ് സന്തോഷ് നായിക്കിന്റെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. എന്നാല്‍ സംഭവം കൈവിട്ടു പോവുകയായിരുന്നു.

ശക്തമായ കാറ്റ് ശരീരത്തിനകത്ത് കയറി സന്തോഷിന്റെ കുടലിന് പരുക്കേല്‍ക്കുകയായിരുന്നു. വൈകാതെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുകയാണ്. സംഭവത്തില്‍ കുറുപ്പംപടി പൊലിസ് കേസെടുത്തു.

വളരെ പുതിയ വളരെ പഴയ