ഷിംല: കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് പരിശോധനക്കായി കൊണ്ടു വന്നതാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ നരേഷ് ചൗഹാന്‍ അറിയിച്ചു.
ഡോക്ടർമാരുടെ പരിശോധനക്കു ശേഷം അവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പരിശേോധനകള്‍ക്കു ശേഷം ഏഴു മണിയോടെ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.