Zygo-Ad

ചരക്കു കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യം, രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല; പ്രാഥമിക പഠന റിപ്പോർട്ടുമായി സി.ഐ.എഫ്.ടി

 


കേരള തീരത്ത് നിന്നു പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി) ഡയറക്ടർ ജോർജ് നൈനാൻ. പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. 

അതേ സമയം കേരള തീരത്ത് അടുപ്പിച്ച് രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിൻറെ ദീർഘകാല പഠനത്തിനായി സി.എം.എഫ്.ആർ, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സർക്കാർ കൈകോർത്തിരിക്കുകയാണ്.



  .

വളരെ പുതിയ വളരെ പഴയ