തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കലയിലാണ് സംഭവം.
പാരിപ്പളളി സ്വദേശി രാഹുലാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
വിവാഹ വാഗ്ദാനം നല്‍കി, വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയായിരുന്നു പീഡനം. കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.