തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തില്‍ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മില്‍ഹാൻ ആണ് മരിച്ചത്.
കുടുംബം സഞ്ചരിച്ച ഓട്ടോയില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യില്‍ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.
അപകടത്തില്‍ അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്. കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിലാണ്.