മലപ്പുറം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ഇയാള്‍ എട്ട് വർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇത് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് വിദ്യാർഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്.